പൊന്നാനി : മുൻ മുഖ്യമന്ത്രി CH മുഹമ്മദ് കോയ സാഹിബിൻ്റെ പേരിൽ ‘കേരളാ സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാനത്ത് നടത്തുന്ന പ്രതിഭാ ക്വിസിൻ്റെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ കീഴിൽ MI ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ക്വിസ് മത്സരം പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഇ.പി.എ.ലത്തീഫ് സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി .സി .സുബൈർ, ഉപജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ പി വനിതാ ഫോറം കൺവീനർ ഹസീന, പി. ജെ. ജമാൽ പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു