പൊന്നാനി : തിരൂരിലെ സ്‌നേഹതീരം വൊളന്റിയർമാർ ചരിത്രശേഷിപ്പുകൾ തേടി പൊന്നാനിയിലെത്തി. അൻപതോളം ചരിത്രപഠിതാക്കളാണ് പൊന്നാനിയിലെ വിവിധയിടങ്ങൾ സന്ദർശിച്ചത്.വലിയ ജുമാമസ്ജിദ്, വലിയ ജാറം, വ്യവസായികപൈതൃകം നിലനിൽക്കുന്ന പാണ്ടികശാലകൾ, ഹാർബർ, ശ്രീദുർഗ ഭഗവതീക്ഷേത്രം, പൊന്നാനിയുടെ പൈതൃക തറവാടായ കാരംകുന്നത്ത് വീട്, കനോലി കനാൽ, തുടങ്ങിയ ചരിത്രസ്‌മാരകങ്ങളും പുണ്യസ്ഥലങ്ങളും പഠിതാക്കൾ സന്ദർശിച്ചു.
രണ്ടുദിവസത്തെ ചരിത്രക്യാമ്പ് കർമ ബഷീർ ഉദ്ഘാടനംചെയ്തു. സ്‌നേഹതീരം ചീഫ് കോഡിനേറ്റർ നാസർ കുറ്റൂർ അധ്യക്ഷതവഹിച്ചു.ഐ.സി.എസ്.ആർ. കോഡിനേറ്റർ ഇമ്പിച്ചി കോയ തങ്ങൾ, ചരിത്രകാരൻ ടി.വി. അബ്ദുറഹിമാൻകുട്ടി, ഇന്റർനാഷണൽ ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് പി.ആർ.ഒ. മുഹമ്മദ് പൊന്നാനി, ഷുക്കൂർ പാഷ, അബ്ദുൽറസാക്ക് എന്നിവർ പ്രസംഗിച്ചു.