പുറത്തൂർ : ചമ്രവട്ടം പാലം സമീപന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ സമരമുഖത്ത്. തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്, യൂത്ത്‌ലീഗ് കമ്മിറ്റികളാണ് സമരത്തിനിറങ്ങിയത്. റോഡ് തകരാറായതിനാൽ ഓരോ ദിവസവും ചമ്രവട്ടം റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലം റോഡിൽ ഉപരോധം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് ഉദ്ഘാടനംചെയ്തു. പുറത്തൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നബീൽ അധ്യക്ഷത വഹിച്ചു. ഷാജി പാണാട്ട്, നിസാർ ചമ്രവട്ടം, അബിൻ എടപ്പാൾ, ആഷിഖ് കാവഞ്ചേരി, പ്രണവ് കാലടി, എസ്.പി. മണികണ്ഠൻ, ഷബീർ പൂഴിക്കുന്ന്, അഫ്സൽ നാളിശ്ശേരി, വിജീഷ് ആലത്തിയൂർ, സുജീഷ് നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
നരിപ്പറമ്പ് ചമ്രവട്ടം പാലം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് യൂത്ത്‌ലീഗ് മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. വി.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. പത്തിൽ സിറാജ്, യൂനുസ് പാറപ്പുറം, ഇ.പി. അലി അഷ്കർ, നാസിഖ് ബീരാഞ്ചിറ, സിദ്ദിഖ് മറവഞ്ചേരി, ജർസീഖ് കൂട്ടായി, ഖാദിർ ബാഷ എന്നിവർ പ്രസംഗിച്ചു.