എരമംഗലം : വിവിധ മേഖലയിൽ കഴിവ്‌ തെളിയിച്ചവരെ ആദരിക്കുന്നതിനായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ‘ഉണർവ്-2024’ നടത്തി. എരമംഗലം എ.എൽ.പി. സ്‌കൂളിൽ നടന്ന പരിപാടി പി.പി. സുനീർ എം.പി. ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികൾ, എൽ.എസ്.എസ്., യു.എസ്.എസ്. വിജയികൾ, വയലിനിൽ മികവ്‌ തെളിയിച്ച ഗംഗ ശശിധരൻ, കായികതാരങ്ങളായ റസൽ ഷെമീർ, റിഷാദ് ഗഫൂർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സിവിൽ സർവീസ് റാങ്കുകാരി അമൃത സതീപൻ, ജനപ്രതിനിധിയായിരിക്കെ എം.എ. സൈക്കോളജി വിദ്യാർഥിയായി വിജയിച്ച സെയ്‌ത്‌ പുഴക്കര, റംഷാദ് സൈബർമീഡിയ എന്നിവരെയും ആദരിച്ചു.

ഉന്നതവിജയികൾക്കുള്ള കാഷ് അവാർഡും വിതരണം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പി.പി. സുനീർ എം.പി.ക്ക്‌ നൽകുന്ന ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു കൈമാറി. 2023-24-ലെ കേരളോത്സവം വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. എഴുത്തുകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ. ശ്രീജ മുഖ്യാതിഥിയായി. വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, പാടിയോടത്ത് മജീസ്, പി. രാജൻ, സുരേഷ് പാട്ടത്തിൽ, ടി.ബി. സമീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *