പൊന്നാനി : ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്‌പോർട്‌സ് അസോസിയേഷൻ മിനി മാരത്തൺ സംഘടിപ്പിച്ചു. ആയിരത്തിലധികംപേർ മത്സരത്തിൽ പങ്കെടുത്തു. നഗരസഭാ പരിധിയിൽനിന്ന് മത്സരിച്ചവരിൽ ഇല്യാസ്, അമീൻ, ആഷിഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നഗരസഭയ്ക്ക് പുറത്തുനിന്നുള്ളവരിൽ കോഴിക്കോടുള്ള നബീൽ ഒന്നാംസ്ഥാനം നേടി. തൃശ്ശൂരിലെ ജോൺസൻ രണ്ടാംസ്ഥാനവും ആലപ്പുഴയിലെ നവീൻ മൂന്നാംസ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ ഫാത്തിമത്തുൽ മിസ്‌രിയ, അർഷ ഷെറിൻ, ഷിബ്‌ന സുബി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പി. നന്ദകുമാർ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനിയിലെ കായികമേഖലയ്ക്ക് സംഭാവന നൽകിയ സുൽഫിക്കറിനെ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് മനാഫ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. ജവാദ്, എസ്.കെ. മുസ്തഫ എന്നിവർ പ്രസംഗിച്ചു.