തവനൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാവർക്കർമാർ തവനൂർ ബ്ലോക്ക് സി.എച്ച്.സി.ക്കു മുൻപിൽ ധർണ നടത്തി.ആശാ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാകമ്മിറ്റി അംഗം സുമിത്രാമണി ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി.എസ്. ധനലക്ഷ്മിഅധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. കോഡിനേഷൻ സെക്രട്ടറി ടി.എം. ഹൃഷികേശൻ, ടി.പി. ഹബീബ് റഹ്‌മാൻ, ടി. ശശിധരൻ, കെ. ബിന്ദു, വി.വി. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു.