എടപ്പാൾ : ഗ്രാമീണ ഉൽപ്പന്നങ്ങളും വീട്ടമ്മമാർ നിർമിച്ച ഭക്ഷ്യോത്പന്നങ്ങളുമായി വട്ടംകുളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള തുടങ്ങി. പലഹാരങ്ങൾ, അച്ചാറുകൾ, നാടൻ പച്ചക്കറികൾ, ഓണപ്പൂക്കൾ തുടങ്ങിയ വിവിധയിനം സാധനങ്ങൾ മിതമായ വിലയ്ക്ക് ചന്തയിൽ ലഭ്യമാണ്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനു സമീപവും വട്ടംകുളം കൃഷിഭവനു സമീപവുമായി രണ്ടു ചന്തകളാണ് നടക്കുന്നത്.