എടപ്പാൾ  :   എടപ്പാളിൽ  ഗവ: ഐ.ടി.ഐ യാഥാർത്ഥ്യമായി.4 കോഴ്സുകൾ അടങ്ങുന്ന ഒരു സർക്കാർ ഐ.ടി.ഐ തവനൂർ മണ്ഡലത്തിലെ എടപ്പാളിൽ സർക്കാർ അനുവദിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എൻ്റെ അഭ്യർത്ഥന സാക്ഷാത്കരിക്കാൻ നെടുംതൂണായി നിന്ന ബഹുമാനപ്പെട്ട കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടിക്കും ധനകാര്യമന്ത്രി ശ്രീ ബാലഗോപാലിനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പൂക്കരത്തറയിലെ താൽക്കാലിക കെട്ടിടത്തിലാകും ഐ.ടി.ഐ ആരംഭിക്കുക. കോലൊളമ്പിലാണ് എടപ്പാൾ പഞ്ചായത്ത് ഐ.ടി.ഐക്ക് സ്ഥിരമായ കെട്ടിടം പണിയാനുള്ള 5 ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പത്താംക്ലാസ് പാസ്സായ സാങ്കേതിക മേഖലയിൽ തൽപരരായ കുട്ടികൾക്ക് അപേക്ഷിക്കാം. ഈ വിനീതൻ കുറ്റിപ്പുറത്ത് എം.എൽ.എ ആയിരുന്ന 2009-ലാണ് ചെറിയമുണ്ടം ഗവ: ഐ.ടി.ഐ തുടങ്ങിയത്. ഇതിപ്പോൾ രണ്ടാമത്തെ ഗവ: ഐ.ടി.ഐയാണ് മലപ്പുറം ജില്ലയിൽ യാഥാർത്ഥ്യമാക്കാനായത്. അതിൽ ഏറെ അഭിമാനമുണ്ട്. രണ്ടും ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ് സാദ്ധ്യമായത് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

താഴെ പറയുന്ന കോഴ്സുകൾക്കാണ്അനുമതി.

1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരുവർഷം)

2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി (ഒരുവർഷം)

3) മെക്കാനിക് മോട്ടോർ വെഹിക്കിൾ

(രണ്ടുവർഷം)

4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) (ഒരുവർഷം)

Related Post

Leave a Reply

Your email address will not be published. Required fields are marked *