തിരൂർ : 35-ാമത് തിരൂർ ഉപജില്ല സ്കൂൾ കലാമേളയുടെ സ്വാഗസംഘം രൂപവത്കരണയോഗം തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തി.നവംബർ മൂന്ന്, നാല്‌ അഞ്ച്, ആറ് തീയതികളിൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽനടക്കുന്ന ഉപജില്ലാ സ്കൂൾ കലാമേളയുടെ സ്വാഗത സംഘ രൂപവത്കരണയോഗം ഉദ്ഘാടനം തലക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പ ഉദ്ഘാടനംചെയ്തു.

തിരൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.ഇ.ഒ. വി.വി. രമ, വി. നന്ദൻ, വി.പി. ഹാരിസ്, സരോജ ദേവി, പ്രിൻസിപ്പൽ എ.കെ. അനീന, എച്ച്.എം. ഫോറം കൺവീനർ എൻ.പി. ഫൈസൽ, പ്രഥമാധ്യാപിക പി..കെ. സുപ്രിയ, പി.ടി.എ. പ്രസിഡൻറ് എ.കെ. ബാബു, കുറ്റിയിൽ ശിവദാസൻ, എസ്.ഐ. കെ. മണികണ്ഠൻ, ഹൈസ്കൂൾ എച്ച്.എം. ഫോറം കൺവീനർ ബിന്ദുലാൽ, ഒ.എസ്.എ. പ്രസിഡൻറ് അഡ്വ. എം. വിക്രംകുമാർ, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ (ചെയ.) ,എ.കെ. അനീന സ്കൂൾ പ്രിൻസിപ്പൽ (ജന. കൺ. ), എ.ഇ.ഒ. വി.വി. രമ (ട്രഷ.).

Related Post

Leave a Reply

Your email address will not be published. Required fields are marked *