എടപ്പാൾ : ഒരുവർഷമായി പൊതുജനാരോഗ്യ പ്രവർത്തനരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച പാലപ്ര ജനകീയാരോഗ്യകേന്ദ്രത്തിനു കീഴിലെ ആശാ പ്രവർത്തകരെ ആദരിക്കൽ ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനംചെയ്തു. പി.വി. ഷീജ അധ്യക്ഷയായി.ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, ഡോ. മുഹമ്മദ് ഫസൽ, ഡോ. സുനീർ, രാജേഷ് പ്രശാന്തിയിൽ, എസ്. വിസ്മയ, സി.പി. ശാന്ത, പി.പി. രജിത എന്നിവർ പ്രസംഗിച്ചു. ഒ.പി. ഗിരിജ, വി.കെ. വനജ, എം. ഷെർമിള, എൻ.വി. നിഷ എന്നീ ആശാ പ്രവർത്തകരെയാണ് ആദരിച്ചത്.