എരമംഗലം : മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ അമ്മമാർക്ക് ഓണക്കോടി വിതരണംചെയ്‌തു. മഹിള കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിതരണത്തിന് മഹിളാ കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് ജാസ്‌മിൻ ആരിഫ്, മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ഷംറുന്നിസ എന്നിവർ നേതൃത്വം നൽകി.പ്രവാസി കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ഇല്ലത്തേൽ മജീദ് മുഖ്യാതിഥിയായിരുന്നു.