എടപ്പാൾ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പൂക്കത്തറയിൽ സായാഹ്ന ധർണ്ണ നടത്തി. പോലീസ് സേനയെ ക്രിമിനൽ സംഘി വത്ക്കരിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ സംഘടിപ്പിച്ച സായാഹ്ന സമരസംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷത വഹിച്ചു, കെ പി മുഹമ്മദലി ഹാജി, പത്തിൽ അഷറഫ്, ഹാരിസ് തൊഴുത്തിങ്ങൽ, കെ എ ജയനന്ദൻ, എംപി റസാഖ്, എൻ എ കാദർ, കെ മുഹമ്മദ് കുട്ടി, കെ വി ബാവ,എൻ വി അബൂബക്കർ, വി കെ മജീദ്, എം അബ്ദുൽ ഖാദർ, ടി റഷീദ്, കെ പി കാദർ ഭാഷ, പി വി ഷുഹൈബ്, അജ്മൽ വെങ്ങിനിക്കര. കെ ജുബൈരിയ എന്നിവർ പ്രസംഗിച്ചു.