പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ എ.ഒരു മാസത്തേക്ക്മാത്രമായിരിക്കുംപാലംവഴിയുള്ളഗതാഗതനിരോധനംഉണ്ടാവുക. മാസങ്ങളോളംഇതുവഴിയുള്ളഗതാഗതനിരോധനംനിലനിൽക്കുമെന്നതരത്തിലുളളപ്രചരണംദുരുദ്ദേശപരമാണ് റീടെയ്നിംഗ്വാൾ നിർമ്മിക്കുന്നതിന് രണ്ടുഭാഗത്തും 30 മീറ്റർ താഴ്ച്ചയിൽ
റോഡ് കട്ട് ചെയ്യേണ്ടതുള്ളതിനാൽ ഗതാഗതം തടയാതെ നിർവ്വാഹമില്ല.ഒരു മാസം കൊണ്ട് തന്നെ റീടെയ്നിംഗ് വാളിന്റെ നിർമ്മാണം പൂർത്തിയാക്കും.

ഇതിനായി ഒരു മാസത്തെ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു.ഫെബ്രുവരി മാസം പുതിയ പാലം തുറക്കും. പൊതു വികസന പ്രവർത്തനം എന്ന നിലയിലുള്ള ചെറിയ പ്രയാസങ്ങൾ കുറച്ചു കാലത്തേക്ക് ഉണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കണം.റീടെയിൽ വാളിന്റെ പ്രവൃത്തിക്കു ശേഷം പഴയ പാലത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കും.പഴയ പാലത്തിലൂടെ കാൽ നടയാത്രക്ക് പോകാൻ തടസ്സമില്ലെന്നും എം എൽ എ
പറഞ്ഞു.ഗതാഗത നിരോധന കാര്യത്തിൽ ഒരു മാസ കാലാവധിയിൽ ഒരു ദിവസം പോലും നീളില്ലെന്ന് പൊതുമരാമത്ത്ഉദ്യോഗസ്ഥരും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *