എടപ്പാൾ : മാലിന്യ മുക്ത നവകേരളം കാലടി ഗ്രാമ പഞ്ചായത്ത്‌ തല ക്യാമ്പയിൻ സെക്രട്ടറിയേറ്റും നിർവഹണ സമിതിയോഗവും ചേർന്നു. ശുചിത്വ പ്രതിജ്ഞയോടെ ആരംഭിച്ച
യോഗം പ്രസിഡന്റ്‌ ബാബു കെ ജി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ്‌ ബൽകീസ് കൊരണപറ്റ അദ്ധ്യക്ഷത വഹിച്ചു.
മുൻ. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം കെ തിരുത്തി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ എന്നിവർ സംസാരിച്ചു. തുടർന്ന്ഐ. ആർ. ടി. സി ക്ലസ്റ്റർ കോർഡിനേറ്റർ ഭരതൻ ടി. സി നടപ്പിലാക്കേണ്ട ഒക്ടോബർ 2 ന് ഉള്ളിൽ നടാപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ വിശദീ കരിച്ചു കൊണ്ട് ക്ലാസ്സ്‌ എടുത്തു. ശേഷം നിർവ്വഹണ യോഗത്തിൽ മിഥുന (Rp നവകേരളം ) സംസാരിച്ചു.മെമ്പർമാരായ സലീന വി. സി, സുരേഷ് പനക്കൽ, അബ്ദുൽ റസാഖ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രമണി എം. പി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. പ്രവീൺ, ആശ വർക്കർ സുമിത്ര, ജയേഷ്. കെ.(veo ) അപർണ (MGNREGS AE) കൃഷി ഓഫീസർ സലീം,ഹരിത കർമസേന സെക്രട്ടറി ലത, പ്രസിഡന്റ് ഉഷ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.അസിസ്റ്റന്റ് സെക്രട്ടറി ബിനേഷ് സി സ്വാഗതവും കോർഡിനേറ്റർ നയന നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *