പെരുമ്പടപ്പ് : വന്നേരി ഹൈസ്കൂളിന് 1994-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ടീം ഒരു വട്ടം കൂടി സ്കൂളിലെ കബഡി ടീമിന് ജേഴ്സി സമ്മാനിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് മില്ലി ടീച്ചർ ഒരു വട്ടം കൂടി കൺവീനർ ഷക്കീല ഷെറീഫിൽ നിന്നും ജേഴ്സി ഏറ്റുവാങ്ങി.ടീം ഒരു വട്ടംകൂടി അംഗങ്ങൾ ആയ ഹുസൈൻ, യൂനസ്, ഷാഫി, ഷക്കീർ, സൈനുദ്ധീൻ എന്നിവരും സ്കൂൾ ഫിസിക്കൽ ട്രൈനർ ഗോകുൽ മാഷും കബഡി ടീം അംഗങ്ങൾ ആയ മിൻഹാ, ഫാത്തിമ, അനാമിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.