എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024- 2025 പദ്ധതിയുടെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ മിനി എം സി എഫ് സ്ഥാപിച്ചു . പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കേരളത്തിൽ മാത്രമല്ല ലോകമുടനീളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യ പ്രശ്നമെന്നും ഇതു പരിഹരിക്കുന്നതിന് വേണ്ടി തദ്ദേശസ്വരണ സ്ഥാപന ങ്ങളുടെ നേതൃത്വത്തിൽ നിരവധിയായ മാലിന്യ നിർമാർജന പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ടെന്നും മാലിന്യമുക്ത നവ കേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു എം സി എഫ് സ്ഥാപിച്ചതെന്നും ശ്രീ സി രാമകൃഷ്ണൻ ഉദ്ഘാടന വേളയിൽ സംസാരിച്ചു.
മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ നമ്മൾ ഒരോരുത്തരും പങ്കാളികൾ ആകണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ഗായത്രി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ NR .അനീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷരീഫ, രാധിക എന്നിവർ പ്രസംഗിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജുമോൻ സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സ്മിത നന്ദിയും പറഞ്ഞു.ഇതോടൊപ്പം ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടത്തിയ ക്ലീനിംഗ് ഡ്രൈവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും MPKBY ഏജൻ്റുമാരും പങ്കാളികളായി.