എടപ്പാൾ : കേരളാ എക്സൈസ് വിമുക്തി മിഷന്റെ കീഴിൽ പൊന്നാനി റേഞ്ച് ഏക്സൈസ് ഓഫീസ് നടത്തുന്ന ആന്റി ഡ്രഗ്സ് കാമ്പയിനിന്റെ ഭാഗമായി എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് സംവാദ സദസ്സ് സംഘടിപ്പിച്ചു. ലഹരി പടർത്തുന്ന അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ ഉൽബോധനം നടത്തി.സിവിൽ ഏക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് , രജിത് എന്നിവർ നേതൃത്വം നൽകി. സ്കൂൾ വിമുക്തി മിഷൻ യോദ്ധാവ് കബീർ പൊന്നാനി നന്ദി പറഞ്ഞു.