മാറഞ്ചേരി : തണൽ വെൽഫയർ സൊസൈറ്റിയും ട്രിനിറ്റി കണ്ണാശുപത്രിയും തൃശൂർ തൈറോ കയറും സംയുക്തമായി സൗജന്യ കണ്ണ് പരിശോധനയും തൈറോയിഡ് പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. മാറഞ്ചേരി ഗൈഡൻസ് ഹാളിൽ നടന്ന ക്യാമ്പ് മസ്ജിദുറഹ്മാൻ ഖത്തീബ് എം.പി. ഷിഹാബുദ്ധീൻ എടപ്പറ്റ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ. അബ്ദുൾലത്തീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൾ കരീം ഇല്ലത്തേൽ, പി. അബ്ദുസ്സമദ്, ഐറിഷ് അക്കാദമി പ്രിൻസിപ്പാൾ ഷഹ്‌നകോക്കൂർ എന്നിവർ പ്രസംഗിച്ചു.ട്രിനിറ്റി ഹോസ്പിറ്റൽ ഡോക്ടർ വിമൽ, തൈറോ കയർ ടെക്നീഷ്യൻ ഷാലിനി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.