എടപ്പാള്‍ : എടപ്പാൾ നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർ സിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി പുരസ്കാരം നാടക പ്രവർത്തകയും മികച്ച സിനിമാ നടിക്കുള്ള സംസ്ഥാന സർക്കാര്‍ അവാർഡ് നേടിയ ബീന ആർ ചന്ദ്രന്.ആലങ്കോട് ലീലാകൃഷ്ണൻ, ശിവജിഗുരുവായൂർ,പരത്തുള്ളി രവീന്ദ്രൻ, രജനി മുരളി എന്നിവരടങ്ങുന്ന ജൂറിയാണ് ബീന ആര്‍ ചന്ദ്രനെ തെരഞ്ഞെടുത്തത്.പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.നവംബർ 2 ന് ആരംഭിക്കുന്ന എടപ്പാൾ നാടക അരങ്ങിൻ്റെ പതിനാറാമത് നാടകമേളയുടെ ഉത്ഘാടന വേദിയിൽ പി .പി .സുനീർ എം പി പുരസ്കാര സമർപ്പണം നിർവ്വഹിക്കുമെന്ന് ഭാരവാഹികളായ പ്രഭാകരൻ നടുവട്ടം, സുധീർ ബാബു, ദാസ് കുറ്റിപ്പാല , കെ. സദാനന്ദൻ, നിസാർ സലീംഖാൻ എന്നിവർ അറിയിച്ചു.