മംഗലം : രുചിവൈവിധ്യങ്ങളുടെ കലവറയുമായി മംഗലം പഞ്ചായത്തിൽ പോഷകാഹാരപ്രദർശനം സംഘടിപ്പിച്ചു. പോഷൻമാ ക്യാമ്പയിന്റെ ഭാഗമായാണ് പലഹാരമേള നടത്തിയത്.അമൃതം പൊടിയുപയോഗിച്ച് വിവിധയിനം കേക്ക്, ഹൽവ, നൂൽപ്പുട്ട്, ഇഡലി, ചെമ്പരത്തി സ്ക്വാഷ് തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു.കൂടാതെ മുരിങ്ങയില പുട്ട്, ബീറ്റ്റൂട്ടും അരിയും ഉപയോഗിച്ചുള്ള ദോശ, പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള വിവിധ തരം ബിരിയാണി, പഴം, പച്ചക്കറി വർഗങ്ങൾ, ശീതള പാനീയങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് സി.പി. കുഞ്ഞുട്ടി മേള ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം സലിം പാഷ അധ്യക്ഷതവഹിച്ചു.പഞ്ചായത്തംഗങ്ങളായ ശിഹാബ് കൂട്ടായി, ഷബീബ്, ഇസ്മായിൽ പട്ടത്ത്, സുബൈദ സഹീർ, പഞ്ചായത്ത് സെക്രട്ടറി ബീരാൻകുട്ടി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജയകുമാരി, അസിസ്റ്റന്റ് സെക്രട്ടറി എസ്. അനീഷ്, സി.ഡി.പി.ഒ. സക്കീന, താഹിറ ബേബി എന്നിവർ സംസാരിച്ചു.