എരമംഗലം : വെളിയംങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും രാജ്യസഭാ എം.പി യായി തിരഞ്ഞടുക്കപ്പെട്ട പി. പി.സുനീറിന് സ്വീകരണവും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും എം പി സുനീർ തന്നെ നിർവഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെസുബൈർ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡണ്ട് ടി.ഗിരിവാസൻ സ്വാഗതമാശംസിച്ചു.സംസാരിച്ചു.പി പി.സുനീറിന് എം പി ക്ക് സ്കൂളിന്റെ ഉപഹാരം പ്രധാനാധ്യാപിക രാധിക. വി സമ്മാനിച്ചു.പ്രിൻസിപ്പൽ കെ ടി നൂർ മുഹമ്മദ് എം പിയെ പൊന്നാടയണിയിച്ച് ആദരിച്ചു.വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ മുഖ്യ അതിഥിയായിരുന്നു.ബ്ലോക്ക് വൈ:പ്രസിഡണ്ട് സൗദാമിനി,വെളിയംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര,ബ്ലോക്ക് മെമ്പർ പി.അജയൻ,വാർഡ് മെമ്പർ പ്രിയ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ടി.എം.സിദ്ദീഖ്, പി ടി.അജയ് മോഹൻ, പി രാജൻ,അഷ്‌റഫ് കോക്കൂർ,കെ.കെ.സുരേന്ദ്രൻ, എസ് എം സി ചെയർമാൻ നിഷിൽ.എ, എം പി ടി എ പ്രസിഡണ്ട് പ്രബിത പുലൂണിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ജയശ്രീ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.