എടപ്പാൾ : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ലൈസൻസ്, ഭക്ഷണം പാകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള സംവിധാനം, പരിസര ശുചിത്വം, പുകയില നിയന്ത്രണ നിയമ പ്രകാരം പ്രദർശിപ്പിക്കേണ്ട കോട്പ ബോർഡ് എന്നിവ പരിശോധിച്ചു.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, KG നിനു, രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി.പരിശോധനകൾ തുടരുമെന്നും ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്ഥീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.