മാറഞ്ചേരി : ടിയാർസി കലാ-സാംസ്ക്കാരിക വേദി നവോദയം നാടകാചാര്യൻ ടിയാർസി മാഷുടെ സ്മരണാർത്ഥം നൽകിവരുന്ന പുരസ്ക്കാരം നാടക പ്രവർത്തകനും ചലച്ചിത്ര അഭിനേതാവുമായ ശിവജി ഗുരുവായൂരിന്.ടിയാർസി കലാ-സാംസ്ക്കാരിക വേദിയുടെ ഭാഗമായ 7- അംഗ ജൂറിയാണ് നാടക രംഗത്തെ സമഗ്ര സംഭാവനയെ മുൻനിർത്തി അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം.ഒക്ടോബർ 27-ന് നവോദയം വായനശാല പരിസരത്ത് വച്ച് നടത്തുന്ന ടിയാർസി അനുസ്മരണ ചടങ്ങിൽ വച്ച് അവാർഡ് ദാനം നിർവ്വഹിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.