പൊന്നാനി : അഞ്ചുദിവസത്തെ ജനകീയ മീലാദ് മഹാസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. പൊന്നാനി അസ്സുഫ ദർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മിറ്റ് മലികുൽ മുളഫർ മജ്‌ലിസിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽനിന്നായി നൂറുകണക്കിനാളുകളാണ്‌ എത്തിയത്.

സമാപനദിവസം പ്രഭാത മൗലിദോടെയാണ് പരിപാടികൾ തുടങ്ങിയത്. കാസർകോട് ജാമിഅ സഅദിയ്യ സീനിയർ മുദരിസ് സ്വാലിഹ് സഅദി തളിപ്പറമ്പ് മൗലീദിന് നേതൃത്വംനൽകി.

വൈകീട്ട് സമ്മേളന നഗരിയിൽനിന്നാരംഭിച്ച ബഹുജന മീലാദ് റാലി ചാണ റോഡിലൂടെ നഗരിയിൽ സമാപിച്ചു. അസ്സുഫ ദർസ് ചെയർമാൻ ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് കാസിം കോയ, സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ, വിവിധ വിദേശരാഷ്ട്ര പ്രതിനിധികൾ, അസ്സുഫ വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ റാലിയിൽ അണിനിരന്നു.

സമാപനസമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. തീരദേശപദ്ധതികൾക്ക് പ്രത്യേകം ശ്രദ്ധനൽകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും വികസനങ്ങൾക്കൊപ്പം ഈ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമവും പ്രധാന ഉപജീവനമാർഗമായ മത്സ്യബന്ധനത്തിനുള്ള സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു.

ഹാജി കെ.എം. മുഹമ്മദ് ഖാസിം കോയ അധ്യക്ഷതവഹിച്ചു. യു.എ. റഷീദ് അസ്ഹരി,ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി എന്നിവർ പ്രസംഗിച്ചു. അബ്ദുറഊഫ് ഹാഷിം അഹ്‌മദ് ജോർദാൻ, ഫുആദ് ഹാഷിം, ഗൈസ് മുഹമ്മദ്, അബ്ദുറഹ്‌മാൻ ഗാസി, മുഹമ്മദ് ഹുസൈൻ, അഹ്‌മദ് ത്വാരിഖ് എന്നിവർ പ്രവാചക പ്രകീർത്തനത്തിന് നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *