പൊന്നാനി : ലയൺസ് ക്ലബ് തവനൂർ സെൻട്രൽ ജയിലിലേക്ക് ചക്രക്കസേര സംഭാവന നൽകി. ക്ലബ് പ്രസിഡന്റ് അഡ്വ. ഡീന ഡേവിസിന്റെ നേതൃത്വത്തിൽ ചക്രക്കസേര ജയിൽ സൂപ്രണ്ടിന് കൈമാറി. ജയിൽ ആശുപത്രിയിലേക്ക് ചക്രക്കസേര സംഭാവനയായി നൽകിയതിന് ജയിൽ ഡോക്ടർ യൂനസ് നന്ദി അറിയിച്ചു.പ്രോഗ്രാം കോഡിനേറ്റർ സുരേന്ദ്രൻ, രാധാകൃഷ്ണൻ, ജിഷ, ഡോ. ദിവ്യ, സുരേശൻ, സുരേഷ്, വിജി ജോർജ്, സതീഷ് എന്നിവർ പ്രസംഗിച്ചു.