പൊന്നാനി : എം.ഇ.എസ്. കോളേജിൽ മെറിറ്റ് ഡേയായ ‘അക്കോലാഡിയ-24’ മലയാളസർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനംചെയ്തു.കോളേജ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. സഗീർ ഖാദിരി അധ്യക്ഷതവഹിച്ചു. എം.ഇ.എസ്. സംസ്ഥാന ഖജാൻജി ഒ.സി. സലാഹുദീൻ മുഖ്യാതിഥിയായി. മുൻ പ്രിൻസിപ്പൽ ഡോ. ഇ. അനസ്, പ്രിൻസിപ്പൽ ഡോ. സുബൈർ, ഡോ. വി.യു. അമീറ, എം.കെ. റഷീദ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ അധ്യയനവർഷം കോളേജിൽ വിവിധമേഖലകളിൽ മികവുതെളിയിച്ചവരെ അനുമോദിച്ചു.