മാറഞ്ചേരി: ജില്ലാ പരിവാറിന്‍റെ “ബുദ്ധി പരിമിതി സൗഹൃദ മലപ്പുറം ജില്ല” ക്യാംപയിന്‍റെ ഭാഗമായി പരിവാർ മാറഞ്ചേരി കമ്മിറ്റി അദാലത്ത് മീററ് പനമ്പാട് എ.യു.പി. സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്തിലെ പരിവാറിൽ ഉൾപ്പെട്ട ബുദ്ധി പരിമിതിയുള്ള ഭിന്നശേഷി ക്കാരുടെയും രക്ഷിതാക്കളുടെയും അവകാശ-ആനുകൂല്യങ്ങൾ ലഭിക്കേണ്ട രേഖകളും , നിർബന്ധമായ തിരിച്ചറിയൽ കാർഡുകളുൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകളും ശരിയാക്കി കൊടുക്കാനുളള പരിവാർ കമ്മിറ്റി ക്യാംപയിൻ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉൽഘാടനം ചെയ്തു. പരിവാർ ബ്ലോക്ക് പ്രസിഡന്റും മാറഞ്ചേരി പരിവാർ പ്രസിഡന്റുമായ മുഹമ്മദുണ്ണി മാനേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബോധവൽക്കരണ ക്ലാസ്സുകൾ Dr. അബ്ദുലത്തീഫ്, സൈക്കോളജിസ്റ്റ്‌ സിത്താര എം. അലി എന്നിവർ നടത്തി.. ഹൈദരലി മാസ്റ്റർ, മുഹമ്മത് മാസ്റ്റർ , അബ്ദുസമദ്, എം .ടി . നജീബ് തുടങ്ങിയവർ പ്രസംഗിച്ചു. പരിവാർ മാറഞ്ചേരി സെക്രട്ടറി സ്വാഗതവും ട്രഷറർ താഹിറ മുഹമ്മദാലി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *