പെരുമ്പടപ്പ് : വയനാട് മഹാ ദുരന്ത പശ്ചാതത്തലത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി നിർദേശ പ്രകാരം പെരുമ്പടപ്പ് യൂണിറ്റ് സ്വരൂപിച്ച ദുരിതാശ്വാസ നിധിയിലേക്ക്,മുഹമ്മദ് യാസിൻ എന്ന സ്കൂൾ വിദ്യാർത്ഥി തന്‍റെ സ്വപ്നമായ സൈക്കിൾ അതിനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാടിന് മാതൃകയായി.
ആ നന്മയെ യൂത്ത് വിങ്ങിലെഒരു കൂട്ടം യുവാക്കൾ ചേർന്ന് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആക്രം ചൂണ്ടയിൽ,മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച് മുഹമ്മദ് യാസിന്റെ സ്വപ്നമായ സൈക്കിൾ നൽകി ആദരിച്ചു.