പൊന്നാനി : കുറ്റിപ്പുറം പുതുപൊന്നാനി പാലത്തിന്‍റെ അവസാന ഭാഗമായ പള്ളപ്രം പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള യാത്രക്കാർ ഭീതിയിലാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് പള്ളപ്രം പാലം 35.75 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ചത്. എന്നിട്ടും പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചു. ഇത് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ താൽക്കാലിക അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഏറെ ആശങ്ക ഉയർത്തിയിരിക്കുന്ന രീതിയിൽ വിള്ളൽ കാണപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ ഭാഗത്ത് ഇളക്കവുമുണ്ട്. സ്ലാബുകൾ ഇളകി നിൽക്കുന്ന രീതിയിലാണ് കാണപ്പെട്ടിരിക്കുന്നത്. പാലത്തിന്‍റെ മറ്റു ഭാഗങ്ങളിലും ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.