പൊന്നാനി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിജയാരവം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.കേരളം ഭരിക്കുന്ന മാഫിയാ ഭരണകൂടത്തിനെതിരേയുള്ള പുതിയ തലമുറയുടെ വിധിയെഴുത്താണ് ഇത്തവണ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ദൃശ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ കാംപസുകളിൽനിന്ന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ പ്രതിനിധികളെയും കോളേജ് യൂണിറ്റ് എം.എസ്.എഫ്. കമ്മിറ്റികളെയും ചടങ്ങിൽ ആദരിച്ചു. പൊന്നാനി നിയോജകമണ്ഡലത്തിലെ മുഴുവൻ കാംപസുകളിലും എം.എസ്.എഫ്. ഉൾപ്പെടുന്ന മുന്നണിയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പൊന്നാനി നിയോജകമണ്ഡലത്തിലെ എട്ട് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരിൽ എട്ടും നേടാനായി. 20 വർഷത്തെ ഇടവേളയ്ക്കുശേഷം പൊന്നാനി എം.ഇ.എസ്. കോളേജ് യൂണിയൻ തിരിച്ചുപിടിക്കാനുമായി.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.പി. യൂസഫലി അധ്യക്ഷതവഹിച്ചു. അഷ്‌റഫ് കോക്കൂർ, അഷ്ഹർ പെരുമുക്ക്, ഷമീർ ഇടിയാട്ടയിൽ, വി.വി. ഹമീദ്, ടി.കെ. അബ്ദുൽറഷീദ്, വി. മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കടിക്കൽ, വി.പി. ഹസൻ, ടി.എ. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *