എരമംഗലം : അത്യാധുനിക സൗകര്യങ്ങളോടെ നവീകരണം പൂർത്തിയാക്കിയ മാറഞ്ചേരി ടൗൺ ജുമാമസ്‌ജിദ് (അക്ബർ മസ്‌ജിദ്‌) വ്യാഴാഴ്‌ച വൈകുന്നേരം ആറിന് സുൽത്താനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുമെന്ന് മസ്‌ജിദ്‌ ഭാരവാഹികൾ അറിയിച്ചു.രണ്ടരക്കോടി രൂപ ചെലവിട്ട്‌ മൂന്നുനിലകളിലായി നിർമിച്ച മസ്‌ജിദിൽ ആയിരംപേർക്ക് ഒരേസമയം നമസ്‌കരിക്കാനാവും. വൈദ്യുതി ഒഴിവാക്കി സമ്പൂർണ സോളാർ സംവിധാനത്തിലാണ് മസ്‌ജിദ്‌ പ്രവർത്തിക്കുക. മസ്‌ജിദ്‌ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി നടത്തുന്ന സൗഹാർദസമ്മേളനം സംസ്ഥാന വഖഫ്, കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുമെന്നും സ്വാഗതസംഘം ചെയർമാനും മഹല്ല് ഖത്തീബുമായ കെ.എം. യൂസഫ് ബാഖഫി, മഹല്ല് പ്രസിഡന്റ് പി.എം.എം. അഷ്‌റഫ്, ജനറൽസെക്രട്ടറി അബ്ദുൽഹക്കീം തറയിൽ, ജനറൽ കൺവീനർ യൂസഫ് എന്നിവർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *