എടപ്പാൾ: എടപ്പാൾ നാടക അരങ്ങിന്റെ 15-മത് അഖില കേരള പ്രൊഫഷണൽ നാടകമേള 25 മുതൽ നടക്കും. വള്ളത്തോൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്‌ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ടിയാർസി പുരസ്കാരം നേടിയ നടി കുളപ്പുള്ളി ലീല, പപ്പൻ വടകര പുരസ്കാരം നേടിയ സത്യൻ കണ്ടനകം, മുരളി തലമുണ്ട പുരസ്കാരം നേടിയ പ്രകാശ് മൂതൂർ എന്നിവർക്ക് പുരസ്കാരം നൽകും.

നടൻ ശിവജി ഗുരുവായൂർ, ഹരിയാനന്ദകുമാർ, വിനോദ് ആലത്തിയൂർ തുടങ്ങിയ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. തുടർന്ന് രാത്രി 7.30ന് തിരുവനന്തപുരം അജന്തയുടെ ‘മൊഴി’ നാടകം അരങ്ങേറും.
26 ന് വടകര കാഴ്ചയുടെ ‘ശിഷ്ടം’ 27ന് തിരുവനന്തപുരം അക്ഷരയുടെ ‘ഇടം’ 28ന് വള്ളുവനാട് നാദം കമ്യൂണിക്കേഷൻസിന്റെ ‘ഊഴം’ 29 ന് തിരുവനന്തപുരം സൗപർണികയുടെ ‘മണികർണിക’ എന്നീ നാടകങ്ങൾ നടക്കും.

ജനപ്രിയ നാടകത്തിന് ഭാസി കുറ്റിപ്പുറത്തിന്റെ സ്മരണക്കായി എടപ്പാൾ നാടക അരങ്ങ് ഈ വർഷം മുതൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 29ന് സമാപന സമ്മേളനം കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന്
സംഘാടകരായ പ്രഭാകരൻ നടുവട്ടം, കെ സുധീർ ബാബു, ദാസ് കുറ്റിപ്പാല, രജനി മുരളി, കെ സദാനന്ദൻ, സി ബാലസുബ്രഹ്മണ്യൻ, ഇ ആർ ലിജേഷ്, ഡോ. സായ്, നിസാർ, സലീംഖാൻ, നാസർ എടപ്പാൾ, ഗോപാലകൃഷണൻ കണ്ടനകം എന്നിവർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *