എടപ്പാൾ : ഗ്രാമപഞ്ചായത്ത്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ എന്നീ പദ്ധതികൾ സംയോജിപ്പിച്ച് എടപ്പാൾ കൃഷിഭവൻ 2024-25 വർഷം നടപ്പിലാക്കുന്ന മാതൃകാ പദ്ധതി വെജിറ്റബിൾ വില്ലേജ് 19 – 19 പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ മുഖ്യാഥിതിയായിരുന്നു. കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി.
എടപ്പാൾ ഗ്രാമപഞ്ചായത്ത് 19 വാർഡുകളിലും 19 ഐറ്റം പച്ചക്കറി കൃഷി, പഞ്ചായത്തിലെ 9000 വീടുകളിലും ,തൊഴിലുറപ്പ് പദ്ധതി പ്രകാരം വാർഡുകളിലെ മുഴുവൻ തരിശ് ഭൂമിയിലും പച്ചക്കറി കൃഷി നടത്തും.
ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ പഞ്ചായത്ത് തലത്തിൽ മാസത്തിൽ ഒരു ദിവസം കാർഷിക ചന്ത നടത്തി വിൽപന നടത്തുന്നതിന് സൗകരും ഒരുക്കും പച്ചക്കറിത്തൈകൾ സൗജന്യമായും ജൈവവളം ,ജൈവ കീടനാശിനി എന്നിവ 75 ശതമാനത്തിലും വീടുകളിൽ എത്തിക്കും കൃഷിരീതി, കൃഷിയിലെ രോഗ ,കീടബാധ , പ്രതിവിധി ,എന്നിവ നിർദേശിക്കുന്നതിനായി വാർഡ് തല മോണിറ്ററിങ് സമിതി വീടുകൾ സന്ദർശിക്കും.
തുടർ പദ്ധതി ആയതിനാൽ ,അടുത്ത ഘട്ടത്തിലും വീടുകളിൽ തൈകൾ എത്തിക്കും വാർഡ് ഒന്നിൽ ചുവന്ന ചീര ,വാർഡ് രണ്ടിൽ കാന്താരി മുളക്,വാർഡ് മൂന്നിൽ പച്ചമുളക്(ഉണ്ട)വാർഡ് നാലിൽ പച്ചമുളക്(നീളൻ)വാർഡ് അഞ്ചിൽ പയർ (ലോങ്ങ് പച്ച) വാർഡ് ആറിൽ കുറ്റി അമര ,വാർഡ് ഏഴിൽ പച്ച ചീര വാർഡ് എട്ടിൽ കുമ്പളം വാർഡ് ഒൻപതിൽ വെണ്ട വാർഡ് പത്തിൽ കൊത്തമര,വാർഡ് പതിനൊന്നിൽ വഴുതന (വെള്ള) വാർഡ് പന്ത്രണ്ടിൽ പടവലം,വാർഡ് പത്തിമൂന്നിൽ പയർ (വയലറ്റ് ലോങ്ങ്) വാർഡ് പതിനഞ്ചിൽ വഴുതന (പച്ച ലോങ്ങ്) വാർഡ് പതിനാറിൽ മത്തൻ ,വാർഡ് പതിനേഴിൽ ചുരക്ക, വാർഡ് പതിനെട്ടിൽ വെള്ളരി ,വാർഡ് പത്തൊമ്പത്തിൽ തക്കാളി എന്നിവയാണ് കൃഷി ചെയ്യപ്പെടുന്നത് എടപ്പാൾ ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളിലും പച്ചക്കറിയിൽ ഹരിത വാർഡുകളാക്കി മാറ്റുകയും ,എടപ്പാൾ ഗ്രാമപഞ്ചായത്തിനെ പച്ചക്കറിയിൽ ഹരിത പഞ്ചായത്ത് ആക്കി മാറ്റുകയൂം ,,അന്യസംസ്ഥാന വിഷമയവും രോഗകാരികളൂമായ പച്ചക്കറികളുടെ ഉപയോഗം കുറക്കുകയും രോഗമുക്ത ഭവനം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം .
പരിപാടിയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ഗായത്രി,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ദിനേശൻ എ, ക്ഷമ റഫീക്ക്,വാർഡ് മെമ്പർ വിദ്യാധരൻ, ജനത മനോഹരൻ തവനൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വിജീഷ് പി വി,ബ്ളോക്ക് ഡെവലപ് ഓഫീസർ ലിജുമോൻ സ്റ്റേറ്റ് ഹോർട്ടികൾച്ചർ ഫീൽഡ് അസിസ്റ്റൻ്റ് ജ്യോതി,ആത്മ ബി ടി എം സുരഭി ,എ ടി എം രാഹിന എന്നിവർ പരിപാടിയിൽ പങ്കെടുത്തു കേരളത്തിൽ അദ്യമായിട്ടാണ് ഒരു ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്,ജനകീയാസൂത്രണം പ്രോജക്ട് മാർഗ നിർദ്ദേശത്തിൽ ഇല്ലാത്തത് കൊണ്ട് നൂതന പ്രോജക്ട് ആയി മലപ്പുറം ഡിസ്ട്രിക്ട് പ്ലാനിംഗ് കമ്മിറ്റിയുടെ സ്പെഷ്യൽ അനുമതിയോട് കൂടിയാണ് എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഈ പദ്ധതി നടപ്പിലാക്കുന്നത്