പൊന്നാനി : നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ പൊന്നാനി മേഖല സമ്മേളനം ആവശ്യപ്പെട്ടു.നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. സി.പി. പദ്മനാഭൻ പതാക ഉയർത്തി. എം.വി. ഭക്തവത്സലൻ അധ്യക്ഷതവഹിച്ചു. വി.വി. അബ്ദുൽ സലാം, അബ്ബാസ് കുറ്റിപ്പുളിയൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.വി. ഉണ്ണികൃഷ്ണൻ സാമൂഹിക സുരക്ഷ അംഗത്വ വിതരണം നടത്തി. എവറസ്റ്റ് ലത്തീഫ്, സുരേഷ് വെള്ളില, എ. ഹസ്സൻ, എം.വി. മൂസ്സക്കുട്ടി, പി.എസ്. കുമാരൻ, ഇ. ഉണ്ണികൃഷ്ണൻ, ഇ.വി. അനീഷ്, ഇ. അരവിന്ദാക്ഷൻ, എ.വി. അനീഷ്, ജോൺ ജോർജ്് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എം.വി. ഭകതവത്സലൻ (പ്രസി.), എവറസ്റ്റ് ലത്തീഫ് (സെക്ര.), എ. ഹസ്സൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.