എടപ്പാൾ: ജലജീവൻ പദ്ധതിക്ക് പൈപ്പിടാനായി പൊളിച്ച നടപ്പാതകൾ പൂർവസ്ഥിതിയിലാക്കിയില്ല. വഴിയാത്രികർ ദുരിതത്തിൽ. എടപ്പാൾ തൃശൂർ റോഡിലെ നടപ്പാതകളാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ടത്. പലയിടത്തും പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കാതെ നടപ്പാതയിൽ നിരത്തിവച്ച നിലയിലാണ്. ഇതിനാൽ കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലൂടെ നടന്നുപോകേണ്ട അവസ്ഥയാണ്.വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന പാതയാണ് പൈപ്പുകൾ കയ്യേറിയിരിക്കുന്നത്. ഇവ യഥാസമയം സ്ഥാപിക്കാനോ പൊളിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാനോ തയാറായിട്ടില്ല. അടുത്ത ഘട്ടമായി ടൗണിലെ നടപ്പാതകൾക്ക് സമീപത്തുകൂടിയാണ് പൈപ്പുകൾ കടന്നുപോവുക. ഇവിടെയും സമാനമായ രീതിയിൽ അറ്റകുറ്റപ്പണി നടത്താതെ കാലതാമസം വരുത്തിയാൽ വലിയ പ്രതിഷേധത്തിന് ഇടയാക്കും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *