എടപ്പാൾ∙ സംസ്ഥാനപാതയിലെ കാവിൽപടിയിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 6 പേർക്കു പരുക്ക്. ഇന്നലെ 2.30ന് ആയിരുന്നു അപകടം. ഗുരുവായൂരിൽനിന്നു തിരുനാവായയിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എടപ്പാൾ ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും ആണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന 3 പേർക്കും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന 3 പേർക്കും നിസ്സാര പരുക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *