എടപ്പാൾ : ജനവാസ മേഖലയിൽ ആരംഭിക്കാൻ ശ്രമിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു പൊൻകുന്ന് 12 വാർഡ് കോൺഗ്രസ് സമ്മേളനം അഭിപ്രായപെട്ടു. അഡ്വ.എ എം രോഹിത് ഉദ്ഘടനം ചെയ്യ്തു.
ഇ പി രാജീവ്, സി രവീന്ദ്രൻ, എസ് സുധീർ, കെ വി നാരായണൻ,കെ രാജീവ്, ആഷിഫ് പുക്കരത്തറ, ടിവി ഷബീർ, വിവി കുഞ്ഞിമൊയ്‌ദീൻ, പ്രജീഷ് ടി എൻ,ബാവ കണ്ണയിൽ,ജയരാജൻ കെ,പ്രേമ എൻ വി, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.വാർഡ് കോൺഗ്രസ് പ്രസിഡന്റായി ഹൈദ്രലി കെ പി, ജനറൽ സെക്രട്ടറി സന്തോഷ് കെ, ട്രഷറർ ജലീൽ കെ എന്നിവരെ തിരഞ്ഞെടുത്തു.
