മാറഞ്ചേരി : പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാഞ്ഞിരമുക്ക് 154 ാം നമ്പർ അങ്കണവാടിയിൽ വാർഷികാഘോഷവും പൂർവ്വ വിദ്യാത്ഥി സംഗമവും നടന്നു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഉഷാ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ഹിളർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. മെമ്പർ സുബിത, പ്രഭിത എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ നടന്നു. . പ്രമീള ടീച്ചർ പ്രോഗ്രാം നിയന്ത്രിച്ചു. കുട്ടികൾക്കുളള സമ്മാന ദാനം പി.എൻ. യു.പി. സ്കൂൾ അദ്ധ്യാപിക സവിത ടീച്ചറും അമ്മമാർക്കുള്ള സമ്മാനദാനം മുഹമ്മദ് കുട്ടി,തറമ്മൽ, മൊയ്തുപ്പതറമ്മൽ, വിജയൻ അരിയല്ലി എന്നിവർ നൽകി. സ്ഥലം മാറിപ്പോകുന്ന പ്രമീള, ടീച്ചർക്ക് പ്രത്യേകം പുരസ്കാരം നല്കി ആദരിയ്ക്കുകയും ചെയ്തു. ജയ ടീച്ചർ സ്വാഗതവും ശാലിനി ടീച്ചർ നന്ദിയും പറഞ്ഞു.