എടപ്പാൾ ∙ ടർക്കി കോഴികളെ വളർത്തി നേട്ടം കൊയ്യുകയാണു പോസ്റ്റ്മാൻ കൃഷ്ണൻകുട്ടി. നടുവട്ടം കാലടിത്തറ സ്വദേശിയും കവുപ്ര പോസ്റ്റ് ഓഫിസിലെ പോസ്റ്റുമാനുമായ പൂന്തോട്ടത്തിൽ കൃഷ്ണൻകുട്ടി, വീടിനോടു ചേർന്നാണു ടർക്കി കോഴികളെ വളർത്തുന്നത്. 2008ൽ വട്ടംകുളത്ത് ഡോ.വി.കെ.പി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ ടർക്കി വളർത്തൽ പദ്ധതി നടപ്പാക്കിയപ്പോൾ ഇതിന്റെ വിജയത്തിനു പിന്നിൽ കൃഷ്ണൻകുട്ടി ആയിരുന്നു.

തുടർന്നു വീട്ടിലും ചെറിയ യൂണിറ്റായി ഇവയെ വളർത്താൻ തുടങ്ങി. നിലവിൽ 150 ടർക്കി കോഴികളെയാണു വളർത്തുന്നത്. ഒരുമാസം പ്രായമായ കുഞ്ഞുങ്ങളെ കൊല്ലം കുരീപ്പുഴ ഗവ. ഫാമിൽ നിന്ന് എത്തിച്ചു വളർത്തി വലുതാക്കി ആലുവ, എറണാകുളം, പട്ടാമ്പി, കൊല്ലം മേഖലകളിലേക്കു വിൽപന നടത്തും. മക്കളായ ശരത്തും ശ്യാമും സഹായത്തിനായി ഒപ്പമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *