പൊന്നാനി : നാലു ദിവസങ്ങളിലായി എ.വി. ഹയർസെക്കൻഡറി സ്കൂളിലും ന്യൂ എൽ.പി. സ്കൂളിലുമായി നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ, പി.വി. അയ്യൂബ്, കെ. ശ്രീജ, ശീകല ചന്ദ്രൻ, ഇ.ജി. ഗണേശൻ, നെബീൽ നെയ്തല്ലൂർ, വി.കെ. പ്രശാന്ത്, കെ. കൃഷ്ണകുമാർ, ടി.എ. ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.ദേശീയപുരസ്കാര ജേതാവ് വയലിൻ വിസ്മയം കുമാരി ഗംഗ ശശിധരനുള്ള അനുമോദനവും വയലിൻ കച്ചേരി അവതരണവും നടന്നു.മികച്ച ലോഗോ തയ്യാറാക്കിയ തൃക്കാവ് ജി.എച്ച്.എസ്. സ്കൂളിലെ എം.പി. ഷെഹൽ എന്ന വിദ്യാർഥിയെ ചടങ്ങിൽ അനുമോദിച്ചു. കലോത്സവം വ്യാഴാഴ്ച സമാപിക്കും.
ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനം ഭിന്നശേഷി വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. പരിമിതികളെ കലാപരമായ കഴിവുകളാൽ മറികടക്കുന്ന പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്.‘ലോമി’ എന്ന പേരിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നോവലിസ്റ്റ് കെ.ടി. സതീശൻ ഉദ്ഘാടനംചെയ്തു. ഹരിയാനന്ദകുമാർ അധ്യക്ഷതവഹിച്ചു.തെയ്യങ്ങാട് ജി.എൽ.പി. സ്‌കൂളിലെ വിദ്യാർഥി സെബാ മെഹറിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയാണ് കലോത്സവം തുടങ്ങിയത്.സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാസിത് എന്ന വിദ്യാർഥിയെ അനുമോദിച്ചു.പി.വി. അയ്യൂബ്, കെ. ശ്രീജ, വി.കെ. പ്രശാന്ത്, ശ്രീകാന്ത്, എം.ടി. ഷെരീഫ്, പി.വി. ഹാരിസ്, പ്രഷോബ്, പി. സക്കീർ ഹുസൈൻ, രേഖ, പി. സുരേഷ് ബാബു, ആതിര ഭദ്രൻ എന്നിവർ പ്രസംഗിച്ചു.