എടപ്പാൾ : പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൽ 35 വർഷത്തെ സേവനത്തിന് ശേഷം ജില്ല ടെക്നിക്കൽ അസിസ്റ്റൻറ് ആയി വിരമിച്ച സി.ആർ.ശിവപ്രസാദിന് യാത്രയയപ്പ് നൽകി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr. വിജിത്ത് വിജയശങ്കർ അധ്യക്ഷത വഹിച്ചു. Dr.എം.എച്ച്.മുഹമ്മദ് ഫസൽ , ഇ. പ്രദീപ്, ടി.എം.ഗംഗാധരൻ, പി.വി.സജികുമാർ, ടി.പി ബീന, എ.വി.പ്രേമ, കെ.സി.മണിലാൽ, വി.സി.ശാരദ, സതീഷ് അയ്യാപ്പിൽ, എന്നിവർ സംസാരിച്ചു.