എടപ്പാൾ : മത്സ്യ കച്ചവടക്കാരൻ അപകടത്തിൽപ്പെട്ട കുഴിയിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധം. വട്ടംകുളം ഇറക്കത്തിലെ സർവീസ് സ്റ്റേഷൻ അടുത്ത കുഴിയിലാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ വാഴ നടൽ നടത്തിയത്. കഴിഞ്ഞദിവസം ഈ കുഴിയിൽ പടിഞ്ഞാറങ്ങാടി സ്വദേശിയായ മത്സ്യ കച്ചവടക്കാരൻ അപകടത്തിൽ പെട്ടിരുന്നു .നിരന്തരമായി അപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത് .മണ്ഡലം പ്രസിഡണ്ട് എൻ .വി അഷറഫ് ഉദ്ഘാടനം ചെയ്തു,ഭാസ്കരൻ വട്ടംകുളം പ്രസംഗിച്ചു, വി. വി .മനോജ് ,എ .വി ഷാജഹാൻ ,എം. കെ ഹസ്സൻ ,വി .വി മഹേഷ്, അതുൽ കൃഷ്ണ, എം .കെ ഷിഹാബ് നേതൃത്വം നൽകി. പ്രവർത്തകർ മെറ്റിലും മണ്ണുമിട്ട് കുഴി നികത്തുകയും ചെയ്തു.