എടപ്പാൾ : സി.പി.എമ്മിന് ഭരണത്തിലേറാനുള്ള സാധ്യതകളെല്ലാം കണ്ടെത്തി വാർഡ് വിഭജനം അട്ടിമറിക്കാൻ കൂട്ടുനിന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ആവശ്യപ്പെട്ടു. അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരേ യു.ഡി.എഫ്. വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ. ഭാസ്‌കരൻ വട്ടംകുളം അധ്യക്ഷതവഹിച്ചു. എം.എ. നജീബ്, മജീദ് കഴുങ്ങിൽ, പത്തിൽ അഷ്‌റഫ്, അഷ്‌റഫ് മാണൂർ, എൻ.വി. അഷ്‌റഫ്, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. മാർച്ച് പഞ്ചായത്ത് ഓഫീസിനുമുൻപിൽ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.