എടപ്പാൾ : സ്പോർട്സ് ഇഞ്ചുറിക്ക് ആയുർവേദവും ഫിസിയോതെറാപ്പിയും സമന്വയിപ്പിച്ചുള്ള അതിനൂതന ചികിത്സ പദ്ധതിയുമായി JCI പൊന്നാനിയും എടപ്പാൾ ആരോഗ്യനികേതനം ഹോസ്പിറ്റലും എടപ്പാൾ pink lady fitness studioയിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ റുബീന എം (ആസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, കോസ്റ്റൽ പോലീസ് പൊന്നാനി സ്റ്റേഷൻ) ഉദ്ഘാടനം നിർവഹിച്ചു. Zone director lady Jaycee ശ്രുതി വിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
പ്രോജക്ട് അവതരണം ഡോ. അതുല്യ എൻ ബി (നേത്രരോഗ വിഭാഗം ഡോക്ടർ) നിർവഹിച്ചു,സെമിനാറിൽ Dr.പ്രിൻസി നാരായണൻ, Dr. ശില്പ ഷമിൻ, Dr.അനീഷ് പി എം എന്നിവർ “WOMEN HEALTH”എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു. ആരോഗ്യം, ആഹാരശീല, മാനസികാരോഗ്യം, പ്രമേഹവും, ഹൃദ്രോഗവും പോലുള്ള വിഷയങ്ങൾ അവയിൽ ഉൾപ്പെടുത്തിയിരുന്നു.
വിനീത മനോജ് (ഡയറക്ടർ, പിങ്ക് ലേഡി ഹെൽത്ത് ക്ലബ്) പ്രിവിലേജ് കാർഡ് വിതരണം നടത്തി.ചടങ്ങിൽ തെസ്നി ഷൗക്കത്ത് (HR മാനേജർ, ആരോഗ്യനികതനം ഹോസ്പിറ്റൽ എടപ്പാൾ) പുരസ്കാരങ്ങൾ വിതരണം ചെയ്തു. സിന്ധു ബാലൻ (staff head, ആരോഗ്യനികതനം ഹോസ്പിറ്റൽ) നന്ദി രേഖപ്പെടുത്തി.ഈ സെമിനാർ, ആരോഗ്യ പ്രവർത്തകരുടെയും, സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യത്തെ സമൂഹത്തിന്റേയും ശ്രദ്ധയിലേക്കെത്തിക്കാൻ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.