തിരൂർ : ജൽജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി നന്നാക്കാൻ പഞ്ചായത്തുകളുടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട യോഗത്തിൽ തീരുമാനമായി. ജനുവരി 31-നകം റോഡുകൾ നന്നാക്കുമെന്ന് ജൽജീവൻ മിഷൻ അധികൃതർ ഉറപ്പുകൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ആറു പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരും കരാറുകാർ എന്നിവരുടെ അടിയന്തര ചർച്ചായോഗം വിളിച്ചതിലാണ് തീരുമാനം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് നെല്ലാഞ്ചേരി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, വൈസ് പ്രസിഡന്റ് അബ്ദുൾ ഫുക്കാർ, മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞൂട്ടി, പുറത്തൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉമ്മർ, ജല അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനീയർ പി. ശ്രീജേഷ്, അസി. എൻജിനീയർ പ്രവീൺ കുമാർ, എൽ.എസ്.ജി.ഡി. അസി.എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. സന്തോഷ് കുമാർ, അസി. എൻജിനീയർ നന്ദകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.