എടപ്പാൾ: ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമത്തിനും എതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് സിഡിഎസും മോഡൽ ജി ആർ സി യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ 2024 നവംബർ 25 മുതൽ ഡിസംബർ 23 വരെ നടത്തും.സ്ത്രീകൾ, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചനം ഇല്ലാതെയും അതിക്രമത്തിനിരയാകാതെയും ഭയമില്ലാതെയും സാമൂഹിക പ്രതിബന്ധങ്ങൾ അതിജീവിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഹരണ്യ ഇ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി അരുൺ ലാൽ ആശംസകൾ അറിയിച്ചു. പൊന്നാനി താലൂക്ക് ലീഗൽ സർവീസസ്‌ കമ്മിറ്റിയിലെ അഡ്വക്കേറ്റ് കവിത ശങ്കർ ( Panel Lawyer TLSC Ponnani) ‘ ഗാർഹിക പീഡന നിരോധന നിയമങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസ് നടത്തി. സിഡിഎസ് മെമ്പർ സിന്ധു നന്ദി പറഞ്ഞു. നയിചേതന 3.0 പരിപാടികളുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ് സുബൈദ ടീച്ചർ നിർവഹിച്ചു. കൂടാതെ പോസ്റ്റർ പ്രകാശനവും സിഗ്നേച്ചർ ക്യാമ്പയിനും

Related Post

Leave a Reply

Your email address will not be published. Required fields are marked *