എടപ്പാൾ : ഈ വർഷത്തെ കേരള സ്‌കൂൾ മലപ്പുറം ജില്ലാ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം പഞ്ചവാദ്യം മത്സരത്തിൽ ജി എച്ച് എസ് എസ് എടപ്പാൾ സ്കൂളിൽ പഠിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. നവനീത്, ശ്രീഹരി, അഭിരാം, മനോഭി, പവൻ, സിദ്ധാർഥ്, ആദിത്യൻ എന്നിവരാണ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല പഞ്ചവാദ്യ മത്സരത്തിന് പങ്കെടുക്കുന്നത്.