എരമംഗലം : ശൈഖ് ചിയാമു മുസ് ലിയാരുടെയും ഹിശാംമുസ് ലിയാരുടെയും നാമധേയത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ആണ്ടുനേര്‍ച്ച സമൂഹ സിയാറത്തോടെ തുടക്കമായി മഹല്ല് ഖത്തീബ് ഉസ്താദ് അബൂത്വാഹിര്‍ ബാഖവി പടപ്പറമ്പ് സമൂഹസിയാറത്തിന് നേതൃത്വം നല്‍കി എം.വി ഇസ്മാഈൽ മുസ്‌ലിയാർ കുമരനെല്ലൂർ ദുആ നേതൃത്വം നൽകിയ തുടര്‍ന്ന് നടന്ന പതാകഉയര്‍ത്തല്‍ കര്‍മ്മം എരമംഗലം മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു.
വൈകീട്ട് 7 മണിക്ക് നടന്ന സ്വലാത്ത് വാർഷികം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു സയ്യിദ് അൻവർ സാദത്ത് തങ്ങൾ ദിഖ്റ് ദുആ സമ്മേളത്തിന് നേതൃത്വം നൽകി മഹല്ല് സെക്രട്ടറി വി.കെ ശാഹുൽ ഹമീദ് സ്വാഗതവും മുസ്തഫ ചന്ദനത്ത് നന്ദിയും പറഞ്ഞു.