തവനൂർ : കെ.ടി. ജയകൃഷ്ണന്റെ ഇരുപത്തിയഞ്ചാമത് സ്‌മൃതിദിനത്തിൽ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി അനുസ്‌മരണസമ്മേളനം സംഘടിപ്പിച്ചു. കർഷകമോർച്ച ജില്ലാപ്രസിഡന്റ് പി.സി. നാരായണൻ ഉദ്ഘാടനംചെയ്തു. എ.വി. സുനീഷ് അധ്യക്ഷതവഹിച്ചു. ശ്രീനിവാസൻ മദിരശ്ശേരി, കെ.പി. രവിചന്ദ്രൻ, പ്രതീഷ് അയങ്കലം, ആർ.വി. ഗോപാലകൃഷ്ണൻ, അനീഷ് അന്ത്യാളംകുടം, മോഹൻ തവനൂർ, വിനോദ് കടകശ്ശേരി എന്നിവർ പ്രസംഗിച്ചു.