പൊന്നാനി : എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ ഭിന്നശേഷി സംവരണത്തിന്റെ മറവിൽ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി.പി. ലീന അധ്യക്ഷത വഹിച്ചു.ടി. ഡിറ്റോ ഡെന്നി, കെ. നൗഷാദ്, വി.കെ. ശ്രീകാന്ത്, കെ.എസ്. രമേഷ് ചന്ദ്ര, ജയൻ നീലേശ്വരം, മഫീന, പി. റെമിന, ഷിബിൽ ഷെറിഫ്, ഷബ്‌ന, വി.കെ. ശ്രീദീപ് എന്നിവർ പ്രസംഗിച്ചു.സർവീസിൽനിന്ന് വിരമിക്കുന്ന എ.എ. ഡെയ്‌സിയ്ക്ക് യാത്രയയപ്പ് നൽകി. ജയൻ നീലേശ്വരം ഉപഹാരസമർപ്പണം നടത്തി.